Thursday, 31 December 2015

പുതുവത്സരം

                                               
മറ്റൊരു പുതുവത്സരം കൂടി ..
കഴിഞ്ഞത് .....

നമ്മളിൽ  ഏകവചനം..ആരോ   തിരഞ്ഞ വർഷം
പരിചിത എങ്കിലും അപരിചിതയായി
മാറി നിന്ന ദിവസം ...
ഒരായിരം വാക്കുകൾ  കണ്ഠത്തിലുടക്കി
പറയാനാവാതെ ...കഴിഞ്ഞ  വർഷം !!

എന്നാൽ  മറുവശത്ത്

അധ്യാപനജീവിതതിലേക്ക്  പിച്ചവെച്ച നാളുകൾ ..
കൂട്ടുകാരുമൊത്ത്  ആഘോഷിച്ച  ഇടവേളകൾ ..
ഇണക്കവും  പിണക്കവും
കളിയും ചിരി യും നിറഞ്ഞ   എന്റെ വീട് ...

എങ്കിലും എന്റെ ത്രാസു വിരൽ
ചൂണ്ടുന്നത് നഷ്ടങ്ങളിലെക്കല്ലോ ..

കാലച്ചക്രമിനിയുമുരുളും ...
ഋതുക്കൾ മാറും  നാമറിയുന്നവരും ..
അതാണ് യാഥാർത്ഥ്യം ...

യാഥാർത്ഥ്യത്തിനു കയിപ്പുരസമാണ്
 രസമുകുളങ്ങളിലൂടെ  ഹൃദയത്തിലേക്ക്
വ്യാപിക്കുന്ന  കൈപ്പ് ....!!!!








No comments:

Post a Comment