കൊതിപ്പിക്കുന്ന ഗുൽമോഹറുകൾ
മര ചില്ലയിലെ കത്തിജ്വലിക്കുന്ന ഗുൽമോഹർ ഞാൻ ആശിക്കുന്നു വർണ്ണമാർന്ന കിനാവുകൾ ... പറയാൻ കൊതിച്ചതെല്ലാം മുത്തു ചിപ്പിയിൽ എന്നവണ്ണം അതിൽ ഞാൻ ഒളുപ്പിച്ചു നിനയാതെ വന്ന വർഷത്തിൽ അവയെല്ലാം കൊഴിഞ്ഞു..മണ്‍മറഞ്ഞു പോയി ... ഞാനും മറന്നിരിക്കുന്നു അവ എന്തെന്നും ഏതെന്നും ...