Tuesday, 31 December 2013

പുതുസ്വപ്നങ്ങൾ


ചുവന്ന പരവതാനി വിരിച്ചു 
സൂര്യൻ ഊർന്നു ....
വർണ്ണശഭളമായ  കിരണങ്ങൾ  പരത്തി
കടലിലെ ആഴങ്ങളിലേക്ക് ..

ഈ ഡിസംബറിലെ തണുപ്പിൽ മയങ്ങി  മതിയാവാതെ ......


പുതിയ സ്വപ്‌നങ്ങൾ  നെയ്തു ജനുവരിയിലെക്കു
 ഒരു പുതുവത്സരം കൂടി ......



Friday, 13 September 2013

കൊതിപ്പിക്കുന്ന ഗുൽമോഹറുകൾ



മര ചില്ലയിലെ കത്തിജ്വലിക്കുന്ന
ഗുൽമോഹർ ഞാൻ ആശിക്കുന്നു
വർണ്ണമാർന്ന കിനാവുകൾ  ...
പറയാൻ കൊതിച്ചതെല്ലാം
മുത്തു ചിപ്പിയിൽ  എന്നവണ്ണം
അതിൽ ഞാൻ  ഒളുപ്പിച്ചു
നിനയാതെ വന്ന വർഷത്തിൽ
അവയെല്ലാം കൊഴിഞ്ഞു..മണ്‍മറഞ്ഞു  പോയി ...
ഞാനും മറന്നിരിക്കുന്നു അവ എന്തെന്നും ഏതെന്നും ...