ഫീനിക്സ് പക്ഷി
കാണാൻ നല്ല ചന്തം
അസൂയയോടെ ,അത്ഭുതത്തോടെ ,കാണികൾ
അതാണ് ആ പക്ഷി .
എന്നാലും എങ്ങനെ അത്
ചാരത്തോടു ചാരമായി
തീയോ കെട്ടടങ്ങി , പിന്നെങ്ങനെ ??
തീ വിഴുങ്ങുമ്പോഴും ,വെന്തു വെണ്ണീറാകുമ്പോഴും
വേദനയാൽ പുളഞ്ഞു :
തിരികെ -ഓരോ തൂവലും നെയ്തു
ദേഹവും ദേഹിയും തിരിച്ചു പിടിച്ചു
പറന്നു പൊങ്ങുമ്പോൾ
ഭൂതകാലത്തെ ചെറുതീപൊരികൾ
കുടഞ്ഞു ആ ആകാശ
പരപ്പിലേക്കു മായും .

Comments
Post a Comment